കർത്താവിൽ പ്രിയരേ,
നോമ്പിന്റെ യാത്ര പാതി വഴിയോളം എത്തിയിരിക്കുന്നു. ഈ ലോക ജീവിതത്തിന്റെ ഊഷരതയും പ്രലോഭനങ്ങളും നോമ്പിന്റെ പോരാട്ടാവും എല്ലാം അതിന്റെ മധ്യത്തോളം എത്തി നില്കുന്നു.
ഈ സമയം ഈ മരുഭൂമിജീവിതത്തിന് നടുവിൽ വി. സഭ സ്ലീബാ ഉയർത്തുകയാണ്. തകർന്നിരിക്കുമ്പോൾ, മനസ്സ് തളരുമ്പോൾ, അതിലേക്ക് നോക്കി ബലം പ്രാപിക്കാൻ....
കുരിശിനെ ഇനി നമുക്ക് ധ്യാനിക്കാം കാൽവറി വരെ, ഉയർപ്പിന്റെ പ്രഭാതം വരെ കുരിശ് നമ്മുടെ മധ്യേ നിൽക്കുന്നു....
കൂടുതൽ തീക്ഷണതയോടെ ഈ നോമ്പ് നമുക്ക് അനുഷ്ഠിക്കാം.
പ്രാർത്ഥനയോടെ,
ഫാ. വിമൽ ചെറിയാൻ
ഫാ. ജിതിൻ ജോസഫ്







No comments:
Post a Comment