യുവദീപ്‌തി പുരസ്‌കാരം സിസ്റ്റർ സൂസന് സമർപ്പിച്ചു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, January 27, 2018

യുവദീപ്‌തി പുരസ്‌കാരം സിസ്റ്റർ സൂസന് സമർപ്പിച്ചു

യുവദീപ്‌തി പുരസ്‌കാരം സിസ്റ്റർ സൂസന് സമർപ്പിച്ചു 

സാമൂഹ്യ സേവന രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യകതികളെ ആദരിക്കുന്നതിനായി കുടശ്ശനാട്‌ പള്ളിഭാഗം യുവജനപ്രസ്ഥാനം ഏർപ്പെടുത്തിയിട്ടുള്ള യുവദീപ്‌തി പുരസ്‌കാരം അഭി.ഡോ.യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത സിസ്റ്റർ സൂസന് സമർപ്പിച്ചു.
തിരുവന്തപുരം റീജിയണൽ കാൻസർ സെന്ററിലും,മെഡിക്കൽ കോളേജിലുമുള്ള രോഗികൾക്കിടയിൽ സിസ്റ്റർ സൂസൻ നടത്തുന്ന നിസ്തുലമായ സേവന പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവും ആണെന്ന് അഭിവന്ദ്യ തിരുമേനി പറഞ്ഞു.
തിരുവന്തപുരം ഹോളി ക്രോസ്സ് കോൺവെന്റ് അംഗമാണ് സിസ്റ്റർ സൂസൻ. കുടശ്ശനാട്‌ സെ.സ്റ്റീഫൻസ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവദീപ്‌തി ത്രൈമാസികയുടെ 30 വാർഷികത്തോടനുബന്ധിച്ചു 2014 മുതലാണ് ഈ അവാർഡ് നിലവിൽ വന്നത്. Photo : Harman Photos,Kudassanad





No comments:

Pages