കുടശ്ശനാട് സെന്റ്. സ്റ്റീഫൻസ് കത്തീഡ്രലിലെ പള്ളിഭാഗം യുവജന പ്രസ്ഥാനത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിചു നൽകുന്ന ഭവനത്തിന്റെ കല്ലിടീൽ കർമ്മം ഇന്ന് രാവിലെ കത്തീഡ്രൽ വികാരിമാർ ഫാ. തോമസ് പി നൈനാൻ, ഫാ. ബിനു ജോയ് എന്നിവരുടെ കാർമ്മികത്വത്തിൽ നടന്നു. പ്രസ്തുത ഭവനത്തിന്റെ താക്കോൽ ദാനം 2018 ജനുവരിയിൽ നടക്കുന്ന നവതി സമാപന സമ്മേളനത്തിൽ നിർവ്വഹിക്കുന്നതായിരിക്കും. യുവജന പ്രസ്ഥാനത്തിന്റെ സീനിയർ ഫോറവുമായി ചേർന്നാണു യുവജന പ്രസ്ഥാനം ഈ സംരംഭത്തിനു നേത്യത്വം നൽകുന്നത്. കൂടാതെ നവതിയുടെ ഭാഗമായി വിവിധ സാധുജന സംരക്ഷണ പദ്ദതികൾ പ്രസ്ഥാനം ചെയ്തു വരുന്നു. ഈ സംരംഭങ്ങളുടെ അനുഗ്രഹ പ്രദമായ പൂർത്തീകരണത്തിനു ഏവരുടെയും പ്രാർത്ഥനകൾ അഭ്യർത്ഥിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment