പ്രാർത്ഥനാശംസകൾ - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Wednesday, June 10, 2020

പ്രാർത്ഥനാശംസകൾ

കുടശ്ശനാട്‌ സെന്റ്‌.സ്റ്റീഫൻസ്‌ കത്തീഡ്രൽ ഇടവകാംഗമായ  പ്രിയ ടൈറ്റസ്‌ ഉമ്മൻ തരകൻ (റെജി) തിരുവനന്തപുരം മെത്രാസനാധിപൻ അഭി. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്‌ തിരുമേനിയുടെ ത്യക്കരങ്ങളാൽ  പൗരോഹിത്യത്തിന്റെ പ്രഥമ പദവിയായ "യൗഫദ്‌ യക്‌നോ"  ഗണത്തിലേക്ക്‌ മാതാ മറിയം ആശ്രമത്തിൽ വച്ച്  ഇന്ന് വിളിചു ചേർക്കപെട്ടു. മലങ്കര സഭയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ MGOCSM,  യുവജനപ്രസ്ഥാനം എന്നീ സംഘടനയിലൂടെ വളർന്നു വരികയും, പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജിലെ ബിരുദാനന്തര ബിരുദത്തിനും, സെന്റ്‌. എഫ്രയീം എക്ക്യുമെനിക്കൽ റിസേർച്ച്‌ ഇൻസ്റ്റിട്യൂട്ടിലെ (SEERI)  പഠനത്തിനും ശേഷം, ഇപ്പോൾ നാഗ്‌പൂർ സെമിനാരിയിൽ നാലാം വർഷ പഠനം നടത്തി വരികയും ചെയ്യുന്നു. വന്ദ്യ ശെമ്മാശൻ തിരുവനന്തപുരം മാതാ മറിയം ആശ്രമ അംഗമാണ്. പന്തളം- കുടശ്ശനാട്‌ കാര്യാടിയിൽ കുടുംബാഗം. പിതാവ്‌ ഉമ്മൻ ടൈറ്റസ്‌, മാതാവ്‌ കുഞ്ഞുമോൾ ഉമ്മൻ, സഹോദരൻ റിജോ ഉമ്മൻ. പ്രിയ ശെമ്മാശനു  പ്രാർത്ഥനാശംസകൾ നേരുന്നു.


No comments:

Pages