ബാവ തിരുമനസ്സിനു ആദരാജ്ഞലികൾ അർപ്പിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Tuesday, July 13, 2021

ബാവ തിരുമനസ്സിനു ആദരാജ്ഞലികൾ അർപ്പിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ



പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നന്മ നിറഞ്ഞ ജീവിതം ലോകമെമ്പാടുമുള്ള ജനങ്ങൾക്കു നിത്യപ്രചോദനമായി തുടരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ബാവായുടെ വിയോഗത്തിൽ അമേരിക്കൻ ജനതയുടെയും സർക്കാരിന്റെയും പേരിൽ താനും ഭാര്യ ജില്ലും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നെന്നും ബൈഡൻ അറിയിച്ചു.

സാമൂഹിക നീതിക്കും വംശീയ സമത്വത്തിനും വ്യക്തിയുടെ അന്തസ്സിനും വേണ്ടി നിലകൊണ്ട കരുത്തുറ്റ ശക്തിയായിരുന്നു അദ്ദേഹം. അമേരിക്കയിൽ ഓർ‌ത്തഡോക്സ് സഭയുടെ പുനരുജ്ജീവന ശ്രമങ്ങളിലും മനുഷ്യാവകാശങ്ങൾക്കും സിവിൽ അവകാശങ്ങൾക്കും വേണ്ടി നിലകൊണ്ടതിലെ അർപ്പണ മനോഭാവത്തിലും പ്രതിഫലിക്കുന്നത് അദ്ദേഹത്തിന്റെ അസാധാരണമായ നേതൃമികവും ആർജവവുമാണ്.– ബൈഡൻ പറഞ്ഞു.

No comments:

Pages