ദേവലോകം അരമനയില്‍ കബറടക്കുന്ന നാലാമത്തെ കാതോലിക്കാ - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, July 12, 2021

ദേവലോകം അരമനയില്‍ കബറടക്കുന്ന നാലാമത്തെ കാതോലിക്കാ

  



മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കബറടക്കുന്ന നാലാമത്തെ കാതോലിക്കായാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ദേവലോകം അരമന പണി കഴിപ്പിച്ച പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവാ, പിന്‍ഗാമികളായ പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമൻ കാതോലിക്കാ ബാവാ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ എന്നിവരെയാണ് ഇവിടെ മുൻപ് കബറടക്കിയിട്ടുള്ളത്. അമേരിക്ക ഭദ്രാസനാധിപനായിരിക്കെ കാലം ചെയ്ത ഡോ. തോമസ് മാര്‍ മക്കാറിയോസിനെ കബറടക്കിയതും ദേവലോകം കാതോലിക്കേറ്റ് അരമനയിലാണ്.

കുന്നംകുളത്തു നിന്നു എത്തി കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുകയും പിന്നീട് അവിടെ കബറടക്കുകയും ചെയ്ത മൂന്നാമത്തെ സഭാപിതാവാണ് പരിശുദ്ധ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായുടെ ജന്മനാടായ കുന്നംകുളത്തുതന്നെ ജനിച്ചുവളരുകയും പീന്നീട് കോട്ടയം കര്‍മമണ്ഡലമാക്കുകയും ചെയ്ത പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍, പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമൻ എന്നിവരും കോട്ടയത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്. അക്കാലത്ത് സഭാ കേന്ദ്രമായിരുന്ന കോട്ടയം പഴയ സെമിനാരിയിലാണ് ഇരുവരെയും കബറടക്കിയത്.

No comments:

Pages