അഖില മലങ്കര സൺഡേ സ്കൂൾ കലാമേള സമാപിച്ചു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, September 19, 2022

അഖില മലങ്കര സൺഡേ സ്കൂൾ കലാമേള സമാപിച്ചു.

 അഖില മലങ്കര സൺഡേ സ്കൂൾ കലാമേള സമാപിച്ചു.

കുടശ്ശനാട്: സെ. സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവാ അനുസ്മരാണർത്ഥം സംഘടപ്പിച്ച അഖില മലങ്കര സൺഡേ സ്കൂൾ കലാമേള സമാപിച്ചു.
മലങ്കര സഭയിലെ വിവിധ ദേവാലയങ്ങളിൽ നിന്ന് നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.
കുരമ്പാല സെ.തോമസ് സൺഡേ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. അട്ടചാക്കൽ മാർ പീലക്സിനോസ് സൺഡേസ്കൂൾ രണ്ടാം സ്ഥാനവും, വെൺമണി സെ. മേരീസ് സൺഡേസ്കൂൾ മൂന്നാം സ്ഥാനവും നേടി.
സബ് ജൂനിയർ വിഭാഗത്തിൽ
സെറാഫിൻ ജോർജ് മോൻസി (പുത്തൻകാവ് സെ.മേരീസ് കത്തീഡ്രൽ), ജൂനിയർ വിഭാഗത്തിൽ
മീഖൾ അന്ന റോബിൻ (സെ. മേരീസ് ഓതറ), സീനിയർ വിഭാഗത്തിൽ ആഷിഷ മറിയം വിൽസൺ ( സെ.തോമസ് കുരമ്പാല) എന്നിവർ കലാതിലകങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
വികാരി ഫാ. വിൽസൺ ശങ്കരത്തിൽ, അസി.വികാരി റ്റിനോ തങ്കച്ചൻ, ഡോ.വിനോദ് രാജ്, ബിബിൻ മോനച്ചൻ, റിജോ വർഗീസ്, ജോൺ ജെയിംസ്, ബിജിൻ മോനച്ചൻ തുടങ്ങിയവർ നേതൃത്വം നല്കി.





No comments:

Pages