പെരുന്നാൾ ശുശ്രുഷകൾക്ക് അഭി. ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, അഭി. യൂഹാനോൻ മാർ പോളിക്കാർപ്പോസ് , അഭി എബ്രഹാം മാർ എപ്പിപ്പാനിയോസ് എന്നീ മെത്രാപോലീത്തമാർ മുഖ്യ കാർമികത്വം വഹിക്കുന്നു.
കുടശ്ശനാട് വൈപ്പിൻകുന്നിൽ പൗരാണിക പൈതൃകം പേറി ജാതിമത ഭേദമന്യേ ഏവർക്കും അഭയമായി നിലകൊള്ളുന്നതും ക്രിസ്തഭ സഭയിലെ പ്രഥമ രക്തസാക്ഷിയും സഹദേന്മാരിൽ മുമ്പനും ആദിമ സഭയുടെ കിരീടവുമായ വി.സ്‌തേഫാനോസ് സഹദായുടെ നാമധേയത്തിൽ സ്ഥാപിതമായതും സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ടിച്ചിട്ടുള്ള മലങ്കര സഭയുടെ ഏക ദേവാലയമായി പരിലസിക്കുന്ന കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് കത്തീഡ്രലിന്ടെ ഈ വർഷത്തെ പെരുന്നാൾ ശുശ്രുഷകൾ 2023 ജനുവരി 15 മുതൽ 23 വരെ (1198 മകരം 1 മുതൽ 9 വരെ) തിയതികളിൽ നടത്തപ്പെടുന്നു.






No comments:
Post a Comment