'ഗ്രീൻ ഈവ്'- സർഗാത്മക സദസ്സ് സംഘടിപ്പിച്ചു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, June 12, 2025

'ഗ്രീൻ ഈവ്'- സർഗാത്മക സദസ്സ് സംഘടിപ്പിച്ചു.

 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള പരിസ്ഥിതിസംരക്ഷണ വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച്,പരിസ്ഥിതിവരാനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുള്ള പുതുപദ്ധതികൾ ചർച്ചചെയ്യുന്നതിനുമായി 'ഗ്രീൻ ഈവ്'- സർഗാത്മക സദസ്സ് സംഘടിപ്പിച്ചു. സമ്മേളനത്തിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ ബാബു വർഗീസ് പ്ലാസ്റ്റിക് പുനരുപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പരിസര ശുചിത്വത്തിന്റെയും മാലിന്യസംസ്കരണത്തിന്റെയും സാധ്യതകളെ കുറിച്ചുമുള്ള സന്ദേശമറിയിച്ചു.യൂണിറ്റംഗങ്ങൾ പരിസ്ഥിതിവാരാനുഭവങ്ങൾ പങ്കുവയ്ക്കുകയും ഭവനങ്ങളിൽ പുതിയതായി ആരംഭിച്ച ശുചിത്വപ്രവർത്തനങ്ങളെപ്പറ്റി സംസാരിക്കുകയും ചെയ്തു.യൂണിറ്റ് സെക്രട്ടറി ശ്രീ. അഷിൻ ഷിബു യുവജനപ്രസ്ഥാനത്തിന്റെ പരിസ്ഥിതി സൗഹാർദ്ധ നയത്തിന്റെ സാധ്യതകൾ അവതരിപ്പിക്കുകയും ചെയ്തു.




No comments:

Pages