ജൂലൈ 3 - മലങ്കര ഓർത്തഡോക്സ് സഭയുടെ കാവൽ പിതാവായ വി. മാർത്തോമ്മ ശ്ലീഹായുടെ ദുക്റോനോ ദിനത്തിൽ കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനം പ്രവർത്തകർ ഇടവകയിൽ വിശുദ്ധ മാർത്തോമ്മ ശ്ലീഹായുടെ നാമധേയത്തിലുള്ള മാവിള കുരിശിൻ സൗധത്തിൽ പ്രാർത്ഥനയിൽ ഒത്തുചേർന്നു. യൂണിറ്റിന്റെ സഹ രക്ഷാധികാരിയായ വന്ദ്യ ജിതിൻ ജോസഫ് അച്ചൻ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പങ്കുവെച്ചു . തുടർന്ന് യൂണിറ്റംഗങ്ങൾ ചേർന്ന് വിശ്വാസപ്രഖ്യാപനം നടത്തുകയും പരിശുദ്ധ ശ്ലീഹായുടെ സ്മരണയിൽ ദീപങ്ങൾ പ്രകാശിപ്പിക്കുകയും ചെയ്തു.
പള്ളിഭാഗം യുവജനപ്രസ്ഥാനം
സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രം, കുടശ്ശനാട്
No comments:
Post a Comment