4-ാം മത് ജെറിൻ പി ജെയിംസ് മെമ്മോറിയൽ ഇന്റർചർച്ച് ഫുട്ബോൾ ടൂർണമെന്റ് - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, August 31, 2025

4-ാം മത് ജെറിൻ പി ജെയിംസ് മെമ്മോറിയൽ ഇന്റർചർച്ച് ഫുട്ബോൾ ടൂർണമെന്റ്

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ  പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 4-ാം മത് ജെറിൻ പി ജെയിംസ് മെമ്മോറിയൽ ഇന്റർചർച്ച് ഫുട്ബോൾ ടൂർണമെന്റ്  2025 ഓഗസ്റ്റ് 30-ാം തീയ്യതി കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഗ്രൗണ്ടിലും, പൂഴിക്കാട് ഗാരം സ്പോർട്സ് ഹബ്ബിലുമായി  നടത്തപ്പെട്ടു . ഇടവക വികാരി റവ. ഫാ. വിമൽ മാമ്മൻ ചെറിയാനും സഹവികാരി റവ. ഫാ. ജിതിൻ ജോസഫും ചേർന്ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യ്തു. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 

 🥇ഒന്നാം സ്ഥാനവും ജെറിൻ പി ജെയിംസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിയും 10001 രൂപ ക്യാഷ് അവാർഡും പോരുവഴി സെന്റ്. ജോർജ് MCYM കരസ്ഥമാക്കി.

  🥈രണ്ടാം സ്ഥാനവും മുളമൂട്ടിൽ എം കെ വർഗീസ് & പൊടിയമ്മ വർഗീസ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും 5001 രൂപ ക്യാഷ് അവാർഡും വെൺമണി സെഹിയോൻ മാർത്തോമ്മ ചർച്ച് കരസ്ഥമാക്കി.


 ടൂർണമെന്റിലെ മികച്ച താരം :

എബിൻ ലിയോ 

( സെന്റ് ജോർജ് MCYM, പോരുവഴി )

 

 ടോപ് സ്കോറർ :

എബിൻ ലിയോ 

( സെന്റ് ജോർജ് MCYM, പോരുവഴി )


 മികച്ച ഗോൾ കീപ്പർ :

സാവിയോ.ഡി.

( സെന്റ് ജോർജ് MCYM, പോരുവഴി )

എന്നിവർക്കും പ്രത്യേക പുരസ്‌കാരങ്ങൾ നൽകി 


വിജയികൾക്ക് അഭിനന്ദനങ്ങൾ...

 

No comments:

Pages