ആത്മീയതയുടെ ആനന്ദവും സാമൂഹികപ്രതിബദ്ധയുടെ ജാഗ്രതയും തികഞ്ഞ സാംസ്‌കാരിക നായകൻ 12-മത് യുവദീപ്തി പുരസ്‌കാരം വന്ദ്യ ഡാനിയേൽ പുല്ലേലിൽ അച്ചന് സമർപ്പിക്കുന്നു.
റവ. ഫാ. ഡാനിയേൽ പുല്ലേലിൽ
* മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികൻ.
* ആത്മീയവും സഭനേതൃത്വപരവുമായ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ മികവുറ്റ വാഗ്മി.
* കുടശ്ശനാടിന്റെയും പന്തളത്തിന്റെയും സാമൂഹിക സംസ്‍കാരിക മേഖലകളിൽ നിസ്തുലമായ സംഭാവനകൾ നൽകിയ സാംസ്‌കാരിക നായകൻ.
* സ്വദേശത്തും വിദേശത്തുമായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അനേകർക്ക് കരുതലും ആശ്വാസവുമായ മനുഷ്യസ്നേഹി.
* പ്രഗത്ഭനായ അധ്യാപകനും പ്രഭാഷകനും, ദീർഘദർശനമുള്ള വിദ്യാഭ്യാസ നയതന്ത്രഞ്ജനുമാണ് . വിദ്യാർത്ഥികളുടെ വൈജ്ഞാനികവും വിദ്യാഭ്യാസപരവുമായ വളർച്ചയും ജീവനക്കാരുടെ തൊഴിൽപരമായ വികാസവും പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്തു. വിദ്യാർത്ഥികളെ അവരുടെ പൂർണ്ണ ശേഷിയിൽ എത്തുവാൻ പ്രോത്സാഹിപ്പിക്കുന്ന ഉയർന്ന നിലവാരമുള്ള പഠനാനുഭവം ഒരുക്കി.
* കാനഡയിലെ സ്കാർബറോയ്ക്കും നോർത്ത് യോർക്കിനും ചുറ്റുമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന സ്വന്തമായി പള്ളി ഇല്ലാതിരുന്ന മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ ഒരു ചെറിയ കൂട്ടായ്മയ്ക്കായി സഭാ സമൂഹം സ്ഥാപിച്ചു.
പ്രാദേശിക- പ്രവിശ്യാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി, വിവിധ ഘട്ടങ്ങളിലായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് സഭാസമൂഹത്തിന് ചാരിറ്റി രജിസ്ട്രേഷൻ നേടിയെടുത്തു.ആഗോളപ്രശ്നങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സഹായിക്കുന്ന വിവരങ്ങൾ നൽകിക്കൊണ്ട് കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കുകയും സാമൂഹിക മാറ്റത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
* കേരളൈറ്റ് സീനിയർ സിറ്റിസൺസ് അസോസിയേഷൻ ഓഫ് കാനഡയുടെ സ്ഥാപകപ്രസിഡന്റ്.
കാനഡയിലെ കമ്മ്യൂണിറ്റിയിലുള്ള മുതിർന്ന പൗരന്മാരെ സേവിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും സംരക്ഷിക്കുന്നതിനും അവരുടെ ഉന്നമനത്തിനുമായി ഒരു ഗൈഡിംഗ് മിഷനോടു കൂടി മുതിർന്ന പൗരന്മാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കും, സാമൂഹികവും സാംസ്കാരികവുമായ ആവശ്യങ്ങൾക്കുമായി സേവനങ്ങളും വിഭവങ്ങളും നൽകുന്നത് ഉറപ്പുവരുത്തുകയും സംഘടനയുടെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്യ്തു.
* ഇന്റർനാഷണൽ കൗൺസിൽ ഫോർ കമ്മ്യൂണൽ ഹാർമണി - ടൊറന്റോ ചാപ്റ്റർ മുൻ പ്രസിഡന്റ്.
അന്താരാഷ്ട്ര കമ്മ്യൂണിറ്റി ഐക്യത്തിന്റെ സംസ്കാരത്തെ പിന്തുണയ്ക്കുന്നതോടൊപ്പം മതം, വിശ്വാസം, പാരമ്പര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യം നിർവഹിച്ചു.മതവിശ്വാസങ്ങളുടെ അടിസ്ഥാനത്തിലുള്ള അക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും സർവ്വമത സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി സമർപ്പിച്ചിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ, മീറ്റിംഗുകൾ, പരിപാടികൾ എന്നിവയ്ക്ക് നേതൃത്വം നൽകി.
* നാഷണൽ വൈ.എം.സി.എ ഓഫ് ഇന്ത്യ (National YMCA of India)ഇന്റർ റിലീജിയസ്സ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും നാഷണൽ കമ്മിറ്റി അംഗവും.
* മുൻ സഭാ മാനേജിംഗ് കമ്മിറ്റിയംഗം
* അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്- ഇന്ത്യൻ കോൺസുലേറ്റ്,ടൊറന്റോ വാൻകൂവർ, BC
* വളണ്ടിയർ,ഫുഡ് ബാങ്ക് - എഡ്മണ്ടൻ, ആൽബെർട്ട
സമൂഹത്തിലെ വ്യക്തികൾക്കും കുടുംബങ്ങൾക്കും അടിയന്തരവും അല്ലാത്തതുമായ ഭക്ഷണ, പലചരക്ക് സാധനങ്ങളും വിതരണം ചെയ്യുന്ന സന്നദ്ധസംഘടന.
* ട്രഷറർ,ടെലികെയർ കാനഡ - എഡ്മണ്ടൺ, ആൽബെർട്ട
ഗുരുതരമായ മാനസിക രോഗങ്ങളുള്ള വ്യക്തികൾക്ക് കൗൺസിലിംഗ് സേവനം വാഗ്ദാനം ചെയ്യുന്ന കമ്പനിയായ ടെലി കെയർ കാനഡയുടെ ട്രഷററായി സേവനം അനുഷ്ഠിച്ചു.
പുരസ്കാരങ്ങൾ
* ക്യാപ്റ്റൻ ഷിപ്പ് അവാർഡ് 2014 - വൈ.എം.സി.എ, കുടശ്ശനാട്
* പ്ലാറ്റിനം ജൂബിലി അവാർഡ് 2014 - സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്,കീരുകുഴി
* സമൂഹ രത്‌ന (സാമൂഹ്യ രത്‌നം) അന്താരാഷ്ട്ര അവാർഡ് 2010 -കോസ് (കുടശ്ശനാട് ഓവർസീസ് സൗഹൃദ സംഘം)
* വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് ഇന്റർനാഷണൽ സ്കോളർഷിപ്പ് 1980 - ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റി.

No comments:
Post a Comment