ഇരുപതാമത് അഖില മലങ്കര സൺഡേ സ്കൂൾ കലാമേള ഭംഗിയായി സമാപിച്ചു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, June 1, 2026

ഇരുപതാമത് അഖില മലങ്കര സൺഡേ സ്കൂൾ കലാമേള ഭംഗിയായി സമാപിച്ചു

 പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ സ്മരണാർത്ഥം കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ (OCYM) ആഭിമുഖ്യത്തിൽ ഇരുപതാമത് അഖില മലങ്കര സൺഡേ സ്കൂൾ കലാമേള ഭംഗിയായി സമാപിച്ചു. മെയ് 23 ശനിയാഴ്ച നടന്ന മേളയിൽ നിരവധി ഇടവകകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു.


കലാമേളയുടെ ഉദ്ഘാടനം OCYM ചെങ്ങന്നൂർ ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. എൽവിൻ തോമസ് നിർവഹിച്ചു. ചടങ്ങിൽ ഇടവക വികാരി റവ. ഫാ. വിമൽ മാമൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. YMCA നാഷണൽ എക്സിക്യൂട്ടീവ് മെമ്പറും ഇടവകാംഗവുമായ റവ. ഫാ. ഡാനിയേൽ പുല്ലേലിൽ, റവ. ഫാ. ഷിബു വർഗീസ്, OCYM ചെങ്ങന്നൂർ ഭദ്രാസന ജനറൽ സെക്രട്ടറി ശ്രീ. അപ്രേം കുന്നിൽ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പറും OCYM മാവേലിക്കര നിരണം ചെങ്ങന്നൂർ റീജണൽ സെക്രട്ടറിയുമായ ശ്രീ. അബു എബ്രഹാം വീരപ്പള്ളി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഇടവക സെക്രട്ടറി ശ്രീ. ബിനോയ് പി. ജോർജ്, കൗൺസിൽ സെക്രട്ടറി ശ്രീ. തങ്കച്ചൻ കോശി, യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ. ജോയ്സൺ വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.

സബ് ജൂനിയർ, ജൂനിയർ, സീനിയർ, പൊതുവിഭാഗം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി പ്രസംഗം, സംഗീതം, ക്വിസ്, ഉപന്യാസം, ചിത്രരചന, വേദവായന തുടങ്ങി വിവിധ മത്സരങ്ങളാണ് നടന്നത്.

കലാമേളയുടെ സമാപനത്തിൽ എവർറോളിംഗ് ട്രോഫികളും ക്യാഷ് അവാർഡുകളും മെയ് 31 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം വിതരണം ചെയ്തു.

വിജയികൾ:

ഒന്നാം സ്ഥാനം (ഓവറോൾ ചാമ്പ്യന്മാർ): ചെന്നിത്തല/കാരയ്ക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് (5001 രൂപ ക്യാഷ് പ്രൈസും, രാജീവ് വേനാടും കുടുംബവും സ്പോൺസർ ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും കരസ്ഥമാക്കി).

രണ്ടാം സ്ഥാനം: മെഴുവേലി ഹോളി ഇന്നസെന്റ്സ് ഓർത്തഡോക്സ് വലിയപള്ളി (3001 രൂപയുടെ മോൻസി ഇലക്കോട് മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡും, ശ്രീ. സണ്ണി മുളമൂട്ടിൽ, ശ്രീ. സജി മുളമൂട്ടിൽ എന്നിവർ സ്പോൺസർ ചെയ്ത മുളമൂട്ടിൽ ശ്രീ. എം. കെ. മത്തായി & ശ്രീമതി. മറിയാമ്മ മത്തായി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും നേടി).

മൂന്നാം സ്ഥാനം: കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി (ജിജോ പുല്ലേലിൽ സ്പോൺസർ ചെയ്ത 2001 രൂപ ക്യാഷ് പ്രൈസും, ശ്രീ. ജിജോ പനയ്ക്കൽ സ്പോൺസർ ചെയ്ത പനയ്ക്കൽ ശ്രീ. ഗീവർഗീസ് & ശ്രീമതി. ശോശാമ്മ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും കരസ്ഥമാക്കി).

No comments:

Pages