കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ വായനാവാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മൂന്നാമത് വായന സായാഹ്നത്തിലേക്ക് ഏവർക്കും സ്വാഗതം.
മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ രചനയും വ്യത്യസ്തമായ ആഖ്യാന ശൈലി കൊണ്ട് വായനക്കാരുടെ മനസ്സ് കവർന്നതുമായ ജോണി മിറാൻഡയുടെ 'ജീവിച്ചിരിക്കുന്നവർക്കു വേണ്ടിയുള്ള ഒപ്പീസ്' എന്ന പുസ്തകമാണ് മൂന്നാം ദിനത്തിൽ ചർച്ച ചെയ്യുന്നത്.
📘 പുസ്തകം: ജീവിച്ചിരിക്കുന്നവർക്കു വേണ്ടിയുള്ള ഒപ്പീസ്
✍️ രചയിതാവ്: ജോണി മിറാൻഡ
🗣️ അവതാരക (Reviewer): ജിനി രാജ് (Jini Raj)
🗓 തീയതി: 21/06/2026 (ഞായറാഴ്ച)
⏰ സമയം: വൈകിട്ട് 7:30 PM
📍 സ്ഥലം: യൂണിറ്റ് ഓഫീസ് (Unit Office)
പുസ്തകങ്ങളുടെ ലോകത്തെ വിചാരങ്ങളും വേറിട്ട വായനാനുഭവങ്ങളും പങ്കുവെക്കുന്ന ഈ സായഹ്ന കൂട്ടായ്മയിലേക്ക് എല്ലാ സുഹൃത്തുക്കളെയും കത്തീഡ്രൽ അംഗങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു!

No comments:
Post a Comment