കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനവും അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
2026 ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 09:30 മുതൽ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്കൂളിൽ വെച്ചാണ് ക്യാമ്പ് നടത്തപ്പെടുന്നത്.
വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്ന വിഭാഗങ്ങൾ:
ജനറൽ മെഡിസിൻ & പൾമണോളജി
ഓർത്തോപീഡിക്സ് & ജനറൽ സർജറി
കാർഡിയോളജി
ഗൈനക്കോളജി
ക്യാമ്പിൽ ലഭ്യമാകുന്ന സൗജന്യ സേവനങ്ങൾ:
സൗജന്യ ECG പരിശോധന
സൗജന്യ BMD പരിശോധന
സൗജന്യ ഗ്ലൂക്കോസ് പരിശോധന
ലൈഫ്‌ലൈൻ അടൂരിൽ തുടർചികിത്സയ്ക്കുള്ള ആനുകൂല്യങ്ങൾ:
ഓർത്തോപീഡിക്സ്, ജനറൽ സർജറി, പൾമണോളജി, കാർഡിയോളജി എന്നീ വിഭാഗങ്ങളിൽ സൗജന്യ കൺസൾട്ടേഷനും രജിസ്ട്രേഷനും.
കാർഡിയോളജി രോഗികൾക്ക് പരിശോധനകളിൽ (Hb, ക്രിയാറ്റിനിൻ, സോഡിയം & പൊട്ടാസ്യം, AST/SGOT, ALT/SGPT, ലിപിഡ് പ്രൊഫൈൽ, HbA1c) 50% ഇളവ്.
എക്കോ (Echo), ടി.എം.ടി (TMT) എന്നിവയ്ക്ക് 50% ഇളവ്.
ഓർത്തോ രോഗികൾക്ക് എക്സ്‌റേ, സി.ടി/എം.ആർ.ഐ (CT/MRI) എന്നിവയ്ക്ക് 30% ഇളവും പി.ആർ.പി (PRP) ചികിത്സയ്ക്ക് 50% ഇളവും.
പൾമണോളജി രോഗികൾക്ക് ചെസ്റ്റ് എക്സ്‌റേ സൗജന്യവും പി.എഫ്.ടി (PFT) പരിശോധനയ്ക്ക് 50% ഇളവും.
40 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് മാമ്മോഗ്രാം (Mammogram) പരിശോധനയ്ക്ക് 50% ഇളവ്.
📞 ബുക്കിംഗിനായി ബന്ധപ്പെടുക: 7356963670, 8281581747
ഈ അത്യപൂർവ്വ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തുമല്ലോ.

No comments:
Post a Comment