യുവദീപ്തി ത്രൈമാസികക്ക് 30 വയസ്സ്. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, June 17, 2017

യുവദീപ്തി ത്രൈമാസികക്ക് 30 വയസ്സ്.

യുവദീപ്തി ത്രൈമാസികക്ക് 30 വയസ്സ്.
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് പള്ളിഭഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസിക 30 വർഷം പിന്നിടുന്നു. 1984 ൽ കൈയ്യെഴുത്തു പ്രതിയായി ആരംഭിച്ച ഈ മാസിക 1987 ൽ അച്ചടിച്ച് പ്രസ്സിദ്ദീകരണം തുടർന്നു. അന്നത്തെ കാതോലിക്കായും, മലങ്കര മെത്രാപോലീത്തയും ആയിരുന്ന പരിശുദ്ദ ബസേലിയോസ് മാർതോമ്മ മത്യൂസ് പ്രഥമൻ ബാവയാണു ആദ്യ പ്രകാശന കർമ്മം നിർവ്വഹിച്ചത്. പരിശൂദ്ദ പിതാവിനോട് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിനും, യുവദീപ്തിക്കും ഉള്ള കടപ്പാട് വാക്കുകൾക്കതീതമാണ്. ഈ മാസികയുടെ സുഗമമായ നടത്തിപ്പിനു 1984 ൽ പാസ്സാക്കിയ ഒരു നിയമാവലിയും നിലവിലുണ്ട്. മലങ്കരയിലെ ആദ്യ പ്രഖ്യാപിത പരിശുദ്ദനായ പരിമല തിരുമേനിയുടെ ഓർമ്മക്കായി “ദിവ്യന്റെ പാതയിൽ” എന്ന ഒരു ലഘു സമാഹാരം പരിമല പദയാത്രികർക്കായി ഈ മാസികയുടെ മേൽനോട്ടത്തിൽ പ്രസ്സിദ്ദീകരിച്ചു വരുന്നു. അഭിമാനത്തോടെ സെന്റ്. സ്റ്റീഫൻസ് പള്ളിഭാഗം യുവജനപ്രസ്ഥാനം


No comments:

Pages