*പള്ളിഭാഗം യുവജനപ്രസ്ഥാനം പ്രവർത്തകർ കർമ്മനിരതം.. യുവജന സംഗമത്തിന് കുടശ്ശനാട്‌ ഒരുങ്ങി..* - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, September 2, 2017

*പള്ളിഭാഗം യുവജനപ്രസ്ഥാനം പ്രവർത്തകർ കർമ്മനിരതം.. യുവജന സംഗമത്തിന് കുടശ്ശനാട്‌ ഒരുങ്ങി..*

*പള്ളിഭാഗം യുവജനപ്രസ്ഥാനം പ്രവർത്തകർ കർമ്മനിരതം.. യുവജന സംഗമത്തിന് കുടശ്ശനാട്‌ ഒരുങ്ങി..*
കുടശ്ശനാട്‌ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആതിഥേയത്വത്തിൽ കുടശ്ശനാട്‌ സെ.സ്റ്റീഫൻസ് കത്തീഡ്രലിൽ വച്ച് നാളെ നടക്കുന്ന അഖില മലങ്കര യുവജനപ്രസ്ഥാന യുവജനവാരാഘോഷം ഉത്ഘാടനത്തിന്റെയും വനിതാ ഫോറം സമ്മേളനത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി..
മലങ്കര സഭയിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള പ്രതിനിധികളും കേന്ദ്ര ഭാരവാഹികളും നാളെ കുടശ്ശനാടിന്റെ മണ്ണിലേക്ക് എത്തുമ്പോൾ മലങ്കര സഭയുടെ ചരിത്രത്തിലെ പുതിയ ഒരു നാഴിക നിമിഷത്തിനു കുടശ്ശനാട്‌ സാക്ഷ്യം വഹിക്കും..
ചുക്കാൻ പിടിക്കുന്ന കുടശ്ശനാട്‌ പള്ളിഭാഗം യുവജനപ്രസ്ഥാനം പ്രവർത്തകർ ഈ യൂണിറ്റിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായാണ് സമ്മേളനത്തിന് ആതിഥ്യം അരുളുന്നത്.
രാവിലെ കേന്ദ്ര ജനറൽ സെക്രട്ടറി റവ.ഫാ.അജി. കെ. തോമസ് വിശുദ്ധ കുർബാന അർപ്പിക്കും.
OCYM പ്രസിഡന്റ് അഭി. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപോലിത്ത സമ്മേളനം ഉദ്ഘടനം ചെയ്യും
*ഏവർക്കും സ്വാഗതം... നമുക്ക്‌ അണിചേരാം മലങ്കര സഭയുടെ ഉന്നതിക്കായ്...*


No comments:

Pages