ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യുവജന വരാഘോഷത്തിനും, വനിതാഫോറം സമേളനത്തിനും ഐശ്വര്യ പൂർവ്വവമായ തുടക്കം.
കുടശനാട് സെൻറ്. സ്റ്റീഫൻസ് കത്തീഡ്രലിൽ നടന്ന സമ്മേളനം യുവജന പ്രസ്ഥാനം പ്രസിഡൻറ് അഭി. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ഉത്ഘാടനം ചെയ്തു. പ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. അജി കെ തോമസ് , വൈസ് പ്രസിഡൻറ് ഫാ. ഫിലിപ് തരകൻ, മലങ്കര സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, OCYM കോർഡിനേറ്റർ ഫാ. ബിജോ രാജൻ, OCYM ട്രഷറാർ ജോജി പി തോമസ്, ഭദ്രാസന ജനറൽ സെക്രട്ടറി ജോബിൻ K ജോർജ്, MGOCSM അസോ. സെക്രട്ടറി അഡ്വ. ജെയ്സി കരിങ്ങാട്ടിൽ, പ്രസ്ഥാനം കേന്ദ്ര, ഭദ്രാസന, ഡിസ്ട്രിക്ട് ഭാരവാഹികൾ, മുൻ ജനറൽ സെക്രട്ടറി ഫാ. സ്റ്റീഫൻ വർഗീസ്, കത്തീഡ്രൽ വികാരിമാർ ഫാ. തോമസ് പി നൈനാൻ, ഫാ. ബിനു ജോയ് (Asst) തുടങ്ങിയവർ അനുഗ്രഹാസംസകൾ അറിയിച്ചു. സമ്മേളനത്തിൽ വനിതാ പ്രതിനിധി സമ്മേളനവും, ബഹു. സുപ്രീം കോടതി വിധി വിശദ്ദീകരണ സെമിനാറും നടന്നു. നവതി നിറവിൽ വിരാജിക്കുന്ന പള്ളിഭാഗം യുവജന പ്രസ്ഥാനത്തിനു കേന്ദ്രത്തിന്റെ അനുമോദനങ്ങൾ ജനറൽ സെക്രട്ടറി അറിയിചു. പള്ളിഭാഗം യുവജന പ്രസ്ഥാനം മലങ്കര സഭക്ക് നൽകിയിട്ടുള്ള എല്ലാ നന്മ നിറഞ്ഞ പ്രവർത്തനങ്ങളെയും ശ്ലാഘിക്കുകയും, മലങ്കരയിലെ എല്ലാ യുവജന പ്രസ്ഥാനങ്ങൾക്കും പള്ളിഭാഗം യുവജന പ്രസ്ഥാനം ഒരു മാത്യകയാണന്നും ആശംസ പ്രസംഗങ്ങളിൽ വിശിഷ്ട വ്യക്തികൾ സ്മരിക്കുകയുണ്ടായി. സമ്മേളനതിൽ ഇരുന്നൂറ്റി അൻപതോളം യുവതീ യുവാക്കൾ പങ്കെടുത്തു. സെപ്തംബർ 10നു യുവജന വാരാഘോഷത്തിനു സമാപനം കുറിക്കുന്നതാണു.
Sunday, September 3, 2017
Home
Unlabelled
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യുവജന വരാഘോഷത്തിനും, വനിതാഫോറം സമേളനത്തിനും ഐശ്വര്യ പൂർവ്വവമായ തുടക്കം.
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യുവജന വരാഘോഷത്തിനും, വനിതാഫോറം സമേളനത്തിനും ഐശ്വര്യ പൂർവ്വവമായ തുടക്കം.
Share This
About Pallibhagam Youth Movement
Subscribe to:
Post Comments (Atom)

No comments:
Post a Comment