പരി. ഗീവർഗ്ഗീസ് ദ്വിതീയൻ ബാവായും കുടശ്ശനാട്ടെ യുവജനങ്ങളും"
ഒരു നൂറ്റാണ്ടിന്റെ ചരിത്രം പേറി കുടശ്ശനാട് പള്ളിഭാഗം യുവജന പ്രസ്ഥാനം നവതി നിറവിൽ. ക്രൈസ്തവ സഭക്കും, ആഗോള സാംസ്ക്കാരിക, സാമൂഹിക മേഖലയിലും നിരവധി വ്യക്തി പ്രഭാവങ്ങളെ നൽകുവാൻ ഈ യുവജന പ്രസ്ഥാനത്തിനു കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നു. 1927 ൽ യുവജന സമാജമായി ഇടവകയിൽ ഔദ്യോഗികമായി ആരംഭം കുറിക്കുവാൻ ആവശ്യമായ പ്രചോദനം നൽകിയത് അന്നത്തെ തുമ്പമൺ മെത്രാസന അധിപൻ ആയിരുന്ന അഭി. ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനി യുടെ ( മൂന്നാം കാതോലിക്കാ- പരി. ബസേലിയോസ് ഗീവർഗ്ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവ) ഉത്സാഹമാണ്. "ചെറിയ ആട്ടിൻ കൂട്ടമെ ഭയപെടേണ്ട വെള്ളിയാഴ്ച ക്രൂശിക്ക പെട്ട സത്യം ഞായറാഴ്ച ഉയിർത്തെഴുനേൽക്കും " എന്ന് പ്രഖ്യാപിച് മലങ്കര സഭയെ സ്വാതന്ത്ര്യത്തിന്റെയും സ്വയം ശീർഷകത്തിന്റെയും രാജപാതയിലേക്ക് ആനയിച ഈ വലിയ പിതാവിന്റെ അനുഗ്രഹാശിശുകളോടെ സമാരംഭം കുറിക്കുവാൻ ഈ യുവജന പ്രസ്ഥാനത്തിനു കഴിഞ്ഞതിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു. നവതി നിറവിൽ പ്രശോഭിക്കുന്ന പള്ളിഭാഗം യുവജന പ്രസ്ഥാനത്തിന്റെ ഭക്തിയും, ആദരവും പരിശുദ്ദ പിതാവിന്റെ പാദാര വ്യന്ദങ്ങളിൽ ഇത്തരുണത്തിൽ സമർപ്പിക്കുന്നു. പരി. പിതാവിന്റെ മധ്യസ്ത്ഥയിൽ അഭയം പ്രാപിചു കൊണ്ട്...
കുടശ്ശനാട് പള്ളിഭാഗം യുവജന പ്രസ്ഥാനം.
Subscribe to:
Post Comments (Atom)
No comments:
Post a Comment