തൈലാഭിഷേക ശുശ്രൂഷ കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ നടത്തപ്പെട്ടു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Friday, April 12, 2019

തൈലാഭിഷേക ശുശ്രൂഷ കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ നടത്തപ്പെട്ടു

മലങ്കര ഓർത്തഡോക്സ് സഭയുടെ ചരിത്ര താളുകളിൽ തങ്കലിപികളാൽ എഴുതപ്പെടുന്ന അനുഗ്രഹീത ദിനമാണ് സമാപിച്ചത് .... നൂറുകണക്കിന് വരുന്ന വയോജനങ്ങൾക്ക് അനുഗ്രഹീത കൂദാശയുടെ സമൃദ്ധിയിൽ ഒരു പുണ്യദിനം സമ്മാനിച്ചുകൊണ്ട് ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടർ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ തൈലാഭിഷേക ശുശ്രൂഷ കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ നടത്തപ്പെട്ടു... അഭിവന്ദ്യ മെത്രാപ്പോലീത്താ തിരുമേനിയോടൊപ്പം മുപ്പതോളം വൈദികരും ശുശ്രൂഷയിൽ സഹകാർമികത്വം വഹിച്ചു... ഭദ്രാസനത്തിലെ മാതാപിതാക്കൾക്ക് അനുഗ്രഹമാരി ചൊരിഞ്ഞുകൊണ്ട് നടത്തപ്പെട്ട മലങ്കര സഭയിലെ തന്നെ ഇദംപ്രഥമമായ തൈലാഭിഷേക ശുശ്രൂഷ നോമ്പിന്റെ അനുഗ്രഹീത ദിനത്തിൽ ക്രമീകരിച്ചത് നോമ്പി ന്റെ വിശുദ്ധിക്ക് കൂടുതൽ ശോഭാ പകർന്നു .. സഭയുടെ പ്രശസ്ത പ്രഭാഷകൻ ബഹുമാനപ്പെട്ട വർഗീസ് വർഗീസ് അച്ചൻ ശുശ്രൂഷയിൽ ധ്യാനം നയിച്ചു
Picture Courtesy: Binu Kunjumon Varghese


No comments:

Pages