സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ കുടശ്ശനാട്⛪
വിശുദ്ധ കുർബാനയ്ക്കു വരുമ്പോൾ കർശനമായി പാലിക്കേണ്ട നിബന്ധനകൾ🚫⚠1. ആരാധനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇന്ത്യാ ഗവൺമെന്റിന്റെയും കേരള ഗവൺമെന്റിന്റെയും ഓർത്തഡോക്സ് സഭ നേതൃത്വത്തിന്റെയും കോവിഡ് 19 നുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിലുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിച്ചിരിക്കണം.
2. മാസ്ക്ക് നിർബന്ധമായും ധരിച്ചിരിക്കണം
3. ഗവൺമെന്റ് കോവിഡ് 19 മായി ബന്ധപ്പെട്ട നിയമത്തിന് വിധേയമായി 10 വയസിന് താഴെയുള്ളവരും 65 വയസ്സിന് മുകളിലുള്ളവരും നിർബന്ധമായും ആരാധനയിൽ സംബന്ധിക്കാൻ പാടില്ല
ദേവാലയത്തിനുള്ളിൽ കയറുമ്പോൾ കൈകാലുകൾ കഴുകുകയും, കൈകൾ സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യുക.
5.വി.കുർബ്ബാനനുഭവം,കൈകസൂരി
6. നിരീക്ഷണത്തിൽ (ക്വാറന്റയിൻ) ഇരിക്കുന്നവർ, അവരുടെ ഭവനത്തിൽ ഉള്ളവർ, ഏതെങ്കിലും വിധത്തിൽ ശാരീരിക അസ്വസ്ഥത ഉള്ളവർ പള്ളിയിൽ വരാൻ പാടില്ല.
7. ക്രമീകരണങ്ങൾ അനുസരിച്ചുള്ള പ്രാർത്ഥനയോഗങ്ങൾ മാത്രമേ അനുവദിച്ചിടുള്ള
ദിവസങ്ങളിൽ ദിവസങ്ങളിൽ വി. കുർബ്ബാനയിൽ പങ്കെടുക്കാവു, ഏതെങ്കിലും ക്രമീകരിച്ചിരിക്കപ്പെട്ട ദിവസങ്ങളിൽ ഒരു വ്യക്തി ഒരു ദിവസം മാത്രമെ ആരാധനയിൽ സംബന്ധിക്കാൻ പാടുള്ളൂ.
8. പോലീസ് അധികാരികളോ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാൽ വയസ്സ് തെളിയിക്കുന്നതിനുള്ള ഫോട്ടോ പതിച്ച രേഖകൾ ഹാജരാക്കാൻ തയ്യാറാക്കേണ്ടതാണ്.
9. ദേവാലയത്തിനകത്ത് രണ്ട് ആളുകൾ തമ്മിലുള്ള അകലം ക്രമീകരിച്ചിരിക്കുന്നത് കൃത്യമായി പാലിച്ചിരിക്കണം. വി.കുർബ്ബാനാനന്തരം പള്ളിയിലോ പരിസരത്തോ കൂട്ടംകൂടി നിന്ന് സംസാരിക്കാൻ പാടില്ല.
10. പള്ളിയിൽ പുറത്ത് സൂക്ഷിച്ചിട്ടുളള രജിസ്റ്ററിൽ പേര്, വയസ്സ്, ഫോൺ നമ്പർ ഇവ രേഖപ്പെടുത്തേണ്ടതാണ്.
11. വി. മദ്ബഹായിൽ ശുശ്രൂഷകർ പ്രാർത്ഥനയോഗടിസ്ഥാനത്തിൽ ക്രമീകരിച്ചിരിക്കുന്ന ദിവസം മാത്രമേ പങ്കെടുക്കാൻ അനുവാമുള്ളു.
12. ക്രമീകരിച്ചിരിക്കുന്ന ശനി, ഞായർ ദിവസങ്ങളിൽ 6.45am പ്രഭാത നമസ്കാരം, തുടർന്ന് വി.കുർബ്ബാന
13.ക്വാറന്റയിൽ ഇരിക്കുന്നവരുടെ വീടുകളിൽ നിന്ന് 28 ദിവസം യാതൊരു കാരണവശാലും ഒരാൾ പോലും പള്ളിയിൽ പ്രവേശിക്കാൻ പാടില്ല. വിദേശത്ത് നിന്ന് എത്തുന്നവർ ക്വാറന്റയിൻ കഴിഞ്ഞാലും ഇടവക വികാരിയുടെ അനുവാദത്തോടെ മാത്രമേ ആരാധനയിൽ പങ്കെടുക്കാവു.
14.ക്രമീകരണത്തിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ മാനേജിംഗ് കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.
No comments:
Post a Comment