മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവ നരഹത്യക്കെതിരെ. കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജനപ്രസ്ഥാനങ്ങളുടെയും മാനേജിങ് കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് വി.കുർബാനാനന്തരം പള്ളി അങ്കണത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു .ഇടവക വികാരി റവ. ഫാ. വിൽസൺ ശങ്കരത്തിൽ, പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ സീനിയർ പ്രവർത്തകനും യുവജനപ്രസ്ഥാനം മുൻ കേന്ദ്രകമ്മിറ്റി അംഗവുമായിരുന്ന ശ്രീ. സജി മുളമൂട്ടിൽ എന്നിവർ പ്രതിഷേധം രേഖപെടുത്തി സംസാരിച്ചു.ഇടവക സഹവികാരി റവ. ഫാ. റ്റിനോ തങ്കച്ചൻ,റവ.ഫാ. സഞ്ജു. എൻ. ജോസ്,ഇടവക ട്രഷറാർ, സെക്രട്ടറി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, യുവജനപ്രസ്ഥാനം ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Sunday, June 25, 2023
Share This
About Pallibhagam Youth Movement
Subscribe to:
Post Comments (Atom)


No comments:
Post a Comment