മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവ നരഹത്യക്കെതിരെ പ്രതിഷേധ ജ്വാല.
മണിപ്പുരിൽ നടക്കുന്ന ക്രൈസ്തവ നരഹത്യക്കെതിരെ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് കത്തീഡ്രലിലെ സംയുക്ത യുവജന പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിൽ കുടശ്ശനാട് ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തി
OCYM കേന്ദ്ര സമിതിയുടെ ആഹ്വാനപ്രകാരം; മണിപ്പൂരിലെ ഗോത്ര വർഗ്ഗങ്ങൾ തമ്മിൽ നടക്കുന്ന കലാപത്തിൽ,
ഇരു വിഭാഗങ്ങളിലെയും ക്രൈസ്തവരെ ഉന്മൂലനം ചെയ്യുവാൻ മത വർഗീയ വാദികൾ നടത്തുന്ന ആക്രമണങ്ങൾക്കും പീഡനങ്ങൾക്കും നരഹത്യക്കും എതിരെ കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയിലെ സംയുക്ത യുവജന പ്രസ്ഥാന അംഗങ്ങൾ കുടശ്ശനാട് ജംഗ്ഷനിൽ ഒന്നിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും, മണിപ്പൂരിലെ ക്രൈസ്തവ ജനതയ്ക്ക് വേണ്ടി പ്രസ്ഥാനം പ്രവർത്തകർ തിരികൾ കൊളുത്തി പ്രാർത്ഥനകളോടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പ്രസ്തുത പ്രതിഷേധ റാലിക്ക് ഇടവക വികാരിമാരായ ഫാ. വിൽസൺ ശങ്കരത്തിൽ ഫാ. ടിനോ തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.






No comments:
Post a Comment