World Paper Bag Day : July 12 - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Wednesday, July 12, 2023

World Paper Bag Day : July 12


ഉണരാം ഉയർന്നിടാം നല്ല നാളേക്കായി
കേൾക്കുമ്പോൾ കുറച്ച് ബാലിശമായി തോന്നാം.... പറയുന്നവർ ചിലപ്പോൾ വെറുതെ പ്രഹസനത്തിന് വേണ്ടിയോ ജനപ്രീതിക്ക് വേണ്ടിയോ പറയുന്നതാവം.... പക്ഷേ യഥാർത്ഥത്തിൽ പ്ലാസ്റ്റിക് വിമുക്‌തമായ ഒരു ലോകത്തെ നമ്മൾ ഒരുക്കേണ്ട സമയം എത്തിയിരിക്കുകയാണ്...
നമ്മുക്ക് ശേഷമുള്ള പല തലമുറകൾ കടന്നുപോയാലും നശിച്ചു പോകാതെ ഭൂമിക്ക് ഭാരമായി തുടരുന്ന അത്രയും പ്ലാസ്റ്റിക് മനുഷ്യൻ ഇപ്പോൾ തന്നെ ഉപയോഗിച്ച് ഉപേക്ഷിച്ചു കഴിഞ്ഞു.സാധിക്കുമെങ്കിൽ, വ്യക്തിപരമായി ഓരോരുത്തരും പ്ലാസ്റ്റിക് വർജിക്കാൻ സജ്ജരാവേണ്ടതുണ്ട്.ഇല്ലെങ്കിൽ.......
നമ്മുക്ക് പ്ലാസ്റ്റിക് നിറഞ്ഞ ഭൂമിയെ സ്വപ്നം കണ്ടുറങ്ങാം..
വിഷപ്പുക ശ്വസിച്ചു സ്വസ്ഥമായി നടക്കാം...
പ്ലാസ്റ്റിക് വിഴുങ്ങിയ ജലാശയങ്ങളിൽ കുളിരു തേടാം ..
ഭാവി തലമുറയുടെ ശാപവചനങ്ങളെ കേട്ടാനന്ദിക്കാം....
July 12
World Paper Bag Day
എന്ത് പറഞ്ഞാലും മനസിലാകാത്തവരുടെ ലോകത്ത് ഈ വർഷത്തെ ചിന്താവിഷയവും കുറച്ച് നാടകീയമാണ് :
If you are Funtastic
Then do something Dramatic
To cut the Plastic
Use Paper Bag
രണ്ടിലൊരു സാഹചര്യത്തിലെങ്കിലും പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കി,പ്ലാസ്റ്റിക് വിമുക്ത നാളെക്കായി പരിശ്രമിക്കാം
OCYM Pallibhagam Unit.
സെൻ്റ്. സ്റ്റീഫൻസ്‌ കത്തീഡ്രൽ, തീർത്ഥാടന കേന്ദ്രം കുടശ്ശനാട്‌.

No comments:

Pages