വെള്ളിമേഘ ചുരുൾ അന്ന് ആ കഥ പറഞ്ഞു....
മിന്നി മിന്നി താരമെന്നു ഉദിച്ചുയർന്നു....(2)
ഇമ്മാനുവേൽ.. ഇമ്മാനുവേൽ... ഇമ്മാനുവേൽ അവൻ പിറന്നു എന്ന്. (2)
മഞ്ഞിൻ തേര് ഇറങ്ങിവന്ന് രാവ് ഉണർന്നു...
ആട്ടിടയര്‍ മോദമോടെ അന്ന് ആർത്തുപാടി...(2)
കാലിത്തൊഴുത്തിൽ...കാലിത്തൊഴുത്തിൽ... ഇമ്മാനുവേൽ അവൻ പിറന്നുവെന്ന്.. (2)
(വെള്ളിമേഘ ചുരുൾ.....)
ഹേരോദാവിൻ കൊട്ടാരവും ഞെട്ടിവിറച്ചു..
ലോകത്തിന്റെ നാഥൻ അവൻ പിറന്നു മണ്ണിൽ..
ഇമ്മാനുവേൽ.... ഇമ്മാനുവേൽ.
ഇമ്മാനുവേൽ നാഥൻ പിറന്നു ഇന്ന് (2)
(വെള്ളിമേഘ ചുരുൾ.....)
രചന : Saji Mulamootil
No comments:
Post a Comment