കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നൽകപ്പെടുന്ന 11- മത് യുവദീപ്തി പുരസ്‌കാരം
ഭാരത സർക്കാരിന്റെ സ്ത്രീകൾക്കുള്ള പരമോന്നത സിവിലിയൻ ബഹുമതിയായ 'നാരീ ശക്തി ' പുരസ്‌കാരജേതാവും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ റിട്ടയേഡ് പ്രൊഫസ്സറും ജീവകാരുണ്യ -മനുഷ്യാവകാശ പ്രവർത്തകയുമായ ഡോ. എം.എസ്.സുനിലിന് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ സമ്മാനിക്കുന്നു...
അസുരക്ഷിത കുടുംബങ്ങൾക്ക് കൂടൊരുക്കുന്ന വെണ്മയുള്ള മനുഷ്യസ്നേഹി....
അഗതികളെയും അശരണരെയും ചേർത്തു നിർത്തി പുതുപ്രതീക്ഷകൾ നൽകിയ നന്മയുടെ ആൾരൂപം....
അനേകം യൗവനങ്ങൾക്ക് ജീവിതത്തിൽ പുതുപ്രതീക്ഷകൾക്കും ഭാവിയുടെ സ്വപ്നങ്ങൾക്കും വഴികാട്ടിയായ ഗുരുശ്രേഷ്ഠത....
ആദരപൂർവം
പള്ളിഭാഗം യുവജനപ്രസ്ഥാനം

No comments:
Post a Comment