ജാലിയൻവാലാബാഗ് ദിനത്തോടനുബന്ധിച്ച് അനുസ്മരണയോഗം സംഘടിപ്പിച്ചു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Tuesday, April 14, 2026

ജാലിയൻവാലാബാഗ് ദിനത്തോടനുബന്ധിച്ച് അനുസ്മരണയോഗം സംഘടിപ്പിച്ചു


 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ജാലിയൻവാലാബാഗ് ദിനത്തോടനുബന്ധിച്ച് അനുസ്മരണയോഗം സംഘടിപ്പിച്ചു. യോഗത്തിൽ ഹാനോക്ക് വി സ്റ്റീഫൻ, സ്റ്റീഫൻ സജി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ചർച്ചയ്ക്ക് യൂണിറ്റ് ജോ. സെക്രട്ടറി ശ്രീ.ഏബല്‍ ബിനോയ് ജോർജ് നേതൃത്വം നൽകി. സ്വാതന്ത്ര്യത്തിന്റെ ചരിത്രത്തിൽ മറഞ്ഞുപോയ യാഥാർത്ഥ്യങ്ങളെ വീണ്ടെടുക്കുന്നതിനും യഥാർത്ഥ സ്വാതന്ത്ര്യത്തെ മനസ്സിലാക്കി ജനാധിപത്യ ബോധത്തോടെ ജീവിക്കുന്നതിനും വേണ്ട ബോധ്യം യൂണിറ്റംഗങ്ങൾക്ക് ചർച്ചയിലൂടെ ലഭിച്ചു. ജാലിയൻ വാലാബാഗിൽ മരണപ്പെട്ടവരുടെ സ്മരണാർത്ഥം മൗനാചാരണവും നടത്തപ്പെടുകയുണ്ടായി.

No comments:

Pages