മത്സര വിഭാഗങ്ങൾ:
സബ് ജൂനിയർ (2017 ജനുവരി 1 മുതൽ ജനിച്ചവർ),
ജൂനിയർ (2013-2016 കാലയളവിൽ ജനിച്ചവർ),
സീനിയർ (2008-2012 കാലയളവിൽ ജനിച്ചവർ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
കൂടാതെ ഗ്രൂപ്പ് മത്സരങ്ങൾക്കായി ഒരു പൊതുവിഭാഗവും ഉണ്ടായിരിക്കും.
പ്രധാന മത്സരങ്ങൾ:
സബ് ജൂനിയേഴ്സ്: പ്രസംഗം, സംഗീതം, ചെറുകഥ, ചിത്രരചന.
ജൂനിയേഴ്സ്: പ്രസംഗം, സംഗീതം, വേദവായന, സമൂഹഗാനം, ഉപന്യാസം, ചിത്രരചന, കഥാരചന.
സീനിയേഴ്സ്: കഥാപ്രസംഗം, സംഗീതം, വേദവായന, സമൂഹഗാനം, ഉപന്യാസം, ചിത്രരചന, കവിതാരചന.
പൊതുവിഭാഗം: സമൂഹഗാനം, സംവാദം, അവിരാമം മലയാളം, ക്വിസ്, ടാലന്റ് മൊസൈക്.
നിബന്ധനകൾ:
- ഒരു മത്സരാർത്ഥിയ്ക്ക് പരമാവധി മൂന്ന് ഇനങ്ങളിൽ പങ്കെടുക്കാം (ഗ്രൂപ്പ് മത്സരങ്ങൾ ഒഴികെ).
- വികാരിയുടെ സാക്ഷ്യപത്രത്തോടുകൂടിയ മത്സരാർത്ഥികളുടെ ലിസ്റ്റും ജനനത്തീയതി തെളിയിക്കുന്ന രേഖയും മെയ് 20-ന് മുമ്പായി സമർപ്പിക്കേണ്ടതാണ്.
- രജിസ്ട്രേഷൻ ഫീസ് 20 രൂപയായിരിക്കുംസ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ലഭ്യമാണ്.

No comments:
Post a Comment