കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 23 ശനിയാഴ്ച നടത്തപ്പെട്ട 20-ാം മത് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യുസ് പ്രഥമൻ മെമ്മോറിയൽ അഖില മലങ്കര സൺഡേ സ്കൂൾ കലാമേളയുടെ ഉദ്ഘാടനം OCYM ചെങ്ങന്നൂർ ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. എൽവിൻ തോമസ് നിർവഹിക്കുകയുണ്ടായി.ഇടവക വികാരി റവ. ഫാ.വിമൽ മാമൻ ചെറിയാൻ, YMCA നാഷണൽ എക്സിക്യൂട്ടീവ് മെമ്പറും ഇടവകാംഗവും ആയിരിക്കുന്ന റവ. ഫാ.ഡാനിയേൽ പുല്ലേലിൽ, റവ. ഫാ.ഷിബു വർഗീസ്, OCYM ചെങ്ങന്നൂർ ഭദ്രാസന ജനറൽ സെക്രട്ടറി ശ്രീ. അപ്രേം കുന്നിൽ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പറും, OCYM മാവേലിക്കര നിരണം ചെങ്ങന്നൂർ റീജണൽ സെക്രട്ടറിയുമായ ശ്രീ. അബു എബ്രഹാം വീരപ്പള്ളി,ഇടവക സെക്രട്ടറി ശ്രീ. ബിനോയ് പി ജോർജ്, ഇടവക കൗൺസിൽ സെക്രട്ടറി ശ്രീ. തങ്കച്ചൻ കോശി,യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ. ജോയ്സൺ വർഗീസ്, മറ്റ് യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

No comments:
Post a Comment