പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി ദിനചാരണങ്ങളുടെ ഭാഗമായി, തണ്ടാനുവിള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, കുടശ്ശനാട് ഗവൺമെന്റ് എൽ പി സ്കൂൾ, പൂഴിക്കാട് ഗവൺമെന്റ് യുപി സ്കൂൾ, കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്കൂൾ,കുടശ്ശനാട് എൻ എസ് എസ് ഹൈസ്കൂൾ, കുടശ്ശനാട് മാർ ബസ്സേലിയോസ് മിഷൻ ഹോസ്പ്പിറ്റൽ, തവളംകുളം അങ്കണവാടി എന്നിവിടങ്ങളിൽ വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ,തൈകൾ വെച്ചു പിടിപ്പിക്കുന്നതിനു നേതൃത്വം നൽകുകയും ,പരിസ്ഥിതിദിന സന്ദേശം അറിയിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യതയെക്കുറിച്ചു വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും ചെയ്തു.പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ 40-മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി 40 വൃക്ഷതൈകൾ യൂണിറ്റംഗങ്ങളുടെ നേതൃത്വത്തിൽ നട്ടുപിടിപ്പിക്കുകയും ചെയ്തു.
No comments:
Post a Comment