താഴെ നൽകിയിരിക്കുന്ന കഥഭാഗത്തെ മുൻനിർത്തി നിങ്ങളുടെ ഭാവന ചിത്രമാക്കുക..
ശാസ്താംകാവിന് വടക്ക് വാമനപുരം നദി അതിർത്തി പങ്കിടുന്ന ഒരു ചെറിയ ഗ്രാമം.പേരു പോലും കൗതുകമാണ് . പന്നീക്കോണം കടവു മുതൽ മേലേ കൊപ്പത്തിൻ്റെ താഴ്‌വര വരെ ഏതാണ്ട് ഒന്നര കിലോമീറ്റർ നീളത്തിൽ വീതി കുറഞ്ഞ ഒരു പാടശേഖരമുണ്ടായിരുന്നു. ആ പാടശേഖരത്തിൻ്റെ കിഴക്കുവശത്തായി തെളിനീർ കുളവും ഒരു ചെറിയ കാവുമുണ്ടായിരുന്നത്രേ.പുഴകടക്കാൻ മുളകൾ കൊണ്ടുള്ള ഒരു പാലവും ഉണ്ടായിരുന്നു.കരയിലൊക്കെ ചാര്, താന്നി, ആറ്റുവഞ്ചി, ഇലിപ്പ, കടമ്പ് മുതലായ മരങ്ങളും, പുറ്റുപിടിച്ച് ഈറ്റക്കൂട്ടം, തലയുയർത്തി മുളങ്കൂട്ടം, പക്ഷികൾ ഊഞ്ഞാലാടുന്ന കാട്ടുവള്ളിക്കൂട്ടം എന്നിവയും; എങ്ങും സുഖമുള്ള പച്ചപ്പ് മാത്രം

No comments:
Post a Comment