കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രതിമാസ പൊതിച്ചോറ് വിതരണ പദ്ധതിയായ 'അഫ്‌മറ്റോ' യുടെ ഓഗസ്റ്റ് മാസത്തെ വിതരണം വിജയകരമായി നടന്നു.
2026 ഓഗസ്റ്റ് 8 ശനിയാഴ്ച കീരുക്കുഴി സെന്റ് മേരീസ് ഹോമിലെ അന്തേവാസികൾക്കാണ് യുവജനപ്രസ്ഥാന പ്രവർത്തകർ പൊതിച്ചോറുകൾ എത്തിച്ചുനൽകിയത്.
സാന്ത്വന സ്പർശമായി മാറിയ 'അഫ്മറ്റോ' പദ്ധതിയിലൂടെ നിർദ്ധനർക്കും ആലംബഹീനർക്കും ഭക്ഷണമെത്തിക്കുന്ന സേവനപ്രവർത്തനം പ്രസ്ഥാനം ദീർഘകാലമായി തുടർന്നുവരികയാണ്. ചടങ്ങിൽ യുവജനപ്രസ്ഥാനത്തിന്റെ ഭാരവാഹികളും സജീവ പ്രവർത്തകരും പങ്കെടുത്തു.
.jpeg)
No comments:
Post a Comment